സഹായ ഹസ്തവുമായി മന്ത്രി സജി ചെറിയാനും
തിരുവനന്തപുരം: സ്പെയിനിൽ പരീശിലനത്തിനായി പോകാൻ പണമില്ലാതെ വിഷമത്തിലായ യുവ ഫുട്ബാളർ ആദർശിന് വിമാന ടിക്കറ്റ് സ്പോൺസർ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി തിളക്കം സഞ്ജു സാംസൺ.മാന്നാർ കുട്ടംപേരൂർ സ്വദേശിയും തിരുവല്ല മാർത്തോമ കോളേജ് ബിരുദ വിദ്യാർത്ഥിയുമായ ആദർശിന് സ്പെയിനിലെ നാലാം ഡിവിഷൻ ക്ലബായ ഡിപോർട്ടിവോ വാ വിർജെൻ ഡെൽ കാമിനോവിൽ രണ്ടു മാസത്തെ വിദഗ്ദ്ധ പരിശീലനത്തിനാണ് അവസരം ലഭിച്ചത്.
എന്നാൽ സ്പെയിനിലെത്താൻ ആദർശിന് സാമ്പത്തികം വിലങ്ങ് തടിയായി. ഇതറിഞ്ഞ സഞ്ജു സാംസൺ വിമാന ടിക്കറ്റുകൾക്കുള്ള തുക നൽകുകയായിരുന്നു. മന്ത്രി സജി ചെറിയാൻ മുൻകൈ എടുത്ത് ബാക്കിയുള്ള തുകയും സംഘടിപ്പിച്ചു നൽകി. കതാരക്കാട് ലിയോ ക്ലബ് 50,000 രൂപ സമാഹരിച്ചു കൊടുത്തെന്നും ബാക്കി തുക താൻ നൽകിയെന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു. നാളെ ആദർശ് സ്പെയിനിലെ മാഡ്രിഡിലേക്ക് യാത്ര തിരിക്കും.
ലെഫ്റ്റ് വിംഗ് ഫോർവേഡായ ആദർശ് ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കടുത്ത ആരാധകനാണ്. പരിശീലന കാലയളവിൽ ആദർശിന് അഞ്ചോളം മത്സരങ്ങളിൽ കളിക്കുവാൻ സാധിക്കും. പ്രകടനം ക്ലബിനോ മറ്റ് ക്ലബുകൾക്കോ ഇഷ്ടപ്പെട്ടാൽ കരാർ ലഭിക്കുവാനും സാധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |