SignIn
Kerala Kaumudi Online
Tuesday, 18 January 2022 10.39 PM IST

ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു

idukki-dam

ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2398.68 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. ജലനിരപ്പ് പരിശോധിച്ച ശേഷം കെ എസ് ഇ ബി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

നിലവിലെ റൂൾ കർവ് അനുസരിച്ച് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 95 ശതമാനത്തോളം വെള്ളം ഇപ്പോൾ അണക്കെട്ടിൽ ഉണ്ട്. ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചിരുന്നു. കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IDUKKI DAM, MULLAPERIYAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.