SignIn
Kerala Kaumudi Online
Friday, 19 April 2024 9.32 PM IST

കനത്ത മഴയിൽ മണ്ണിടിച്ചിൽ, കളമശേരിയിൽ ലോറി ഡ്രൈവർ മരിച്ചു

landslide

കൊച്ചി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരാൾ മരിച്ചു. എറണാകുളം കളമശേരിയിലാണ് സംഭവം. തിരുവനന്തപുരം ഉദിയൻകുളങ്ങര കൊച്ചോട്ടുകോണം പനവിള വീട്ടിൽ തങ്കരാജ്(72) ആണ് മരിച്ചത്. ഒൻപത് മണിയോടെ കണ്ടെയ്നർ റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. തങ്കരാജ് ലോറി നിർത്തി പുറത്തിറങ്ങിയയുടൻ മണ്ണിടിയുകയായിരുന്നു.

ദേശീയപാതയിൽ അപ്പോളോ ടയേഴ്സിന് സമീപമാണ് സംഭവം. തങ്കരാജ് മൂത്രമൊഴിക്കുന്നതിനായി ലോറി നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഈ സമയം സമീപത്തെ മൺതിട്ട ഇടിഞ്ഞ് ശരീരത്തിലേക്ക് മണ്ണും വലിയ കല്ലും വീഴുകയായിരുന്നു. ഉടൻ സമീപത്തുണ്ടായിരുന്ന മറ്റു ലോറി ഡ്രൈവർമാരും നാട്ടുകാരുമെത്തി തങ്കരാജിനെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAMASSERI, LANDSLIDE, DEATH, DRIVER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.