കോട്ടയം : ജില്ലയിൽ 383പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 378പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചുപേർ രോഗബാധിതരായി. 462 പേർ രോഗമുക്തരായി. 3671 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 180 പുരുഷൻമാരും 155 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5025പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,29,825 കൊവിഡ് ബാധിതരായി. 3,22,518പേർരോഗമുക്തിനേടി. ആകെ 28,832 പേർ ക്വാറന്റൈയിനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |