എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ ബുന്യോദ്കറിനെ കീഴടക്കി ഗോകുലം
ഏഷ്യൻ തലത്തിൽ ഒരു ഇന്ത്യൻ വനിതാക്ളബ് നേടുന്ന ആദ്യ വിജയം
അഖബ: ജോർദാനിൽ നടക്കുന്ന എ.എഫ്.സി. വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ വിജയം നേടി ഗോകുലം കേരള. ഉസ്ബകിസഥാൻ ക്ലബായ ബുന്യോദ്കറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യൻ വനിതാ ചാമ്പ്യന്മാർ തകർത്തത്. ചാമ്പ്യൻഷിപ്പിലെ ഗോകുലത്തിന്റെ ആദ്യ വിജയമാണിത്.
33-ാം മിനിട്ടിൽ എൽഷാദായിയിലൂടെ ഗോകുലമാണ് ആദ്യ ഗോൾ നേടിയത്. മനീഷ കല്യാൺ ലീഡ് ഇരട്ടിയാക്കി. ബുന്യോദ്കർ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും. കരേനിലൂടെ ഗോകുലം പട്ടിക പൂർത്തിയാക്കി.
ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോകുലം പരാജയപ്പെട്ടിരുന്നു. അതേ സമയം ഏഷ്യൻ തലത്തിൽ ഒരു ഇന്ത്യൻ വനിതാ ക്ലബിന്റെ ആദ്യ വിജയമാണിത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ളബും ഗോകുലം കേരളയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |