SignIn
Kerala Kaumudi Online
Friday, 19 April 2024 7.49 AM IST

ഫുട്ബാൾ കോച്ച് ഇബ്രാഹിം കുട്ടിക്ക് ആദരമേകി ശിഷ്യർ

ibrahim-kutty

തിരുവനന്തപുരം : 1981-85 കാലയളവിൽ കേരള സർവകലാശാലയെ അഖിലേന്ത്യാ വിജയങ്ങളിലേക്ക് വഴികാട്ടിയ ഫുട്ബാൾ പരിശീലകൻ ഇബ്രാഹിം കുട്ടിയെ മുൻകാല ശിഷ്യർ ചേർന്ന് ആദരിച്ചു.കഴിഞ്ഞ ദിവസം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങ് കേരള യൂണിവേഴ്സിറ്റി കായിക വിഭാഗം മുൻ മേധാവി പത്രോസ്.പി.മത്തായി ഉദ്ഘാടനം ചെയ്തു. നിലവിലെ കായിക വിഭാഗം മേധാവി ഡോ.ജയരാജൻ ഡേവിഡ്,മുൻ കോച്ച് പി.സുഗുണൻ എന്നിവർവിശിഷ്ടാതിഥികളായിരുന്നു.

1982ൽ ഇന്റർ യൂണിവേഴ്സിറ്റി കിരീടം നേടിയ ടീമിന്റെ ക്യാപ്ടൻ ജോൺ മാത്യു,1984 ലെ ക്യാപ്ടൻ ബി.എസ് അനിൽകുമാർ,മുൻ ഇന്ത്യൻ താരങ്ങളായ എം.രാജീവ് കുമാർ,എൻ.ഗണേഷ്,പരിശീലകൻ സാമുവർ ഗീവർഗീസ്,മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി ക്യാപ്ടൻ ഡോ.നിസാർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു.കളിക്കളത്തിൽ മാത്രമല്ല, ജീവിതത്തിലും വെല്ലുവിളികൾ നേരിടാനുള്ള ആത്മവിശ്വാസം പകർന്നുതന്ന പരിശീലനാണ് ഇബ്രാഹിം കുട്ടിയെന്ന് ശിഷ്യർ അനുസ്മരിച്ചു.സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ഇബ്രാഹിം കുട്ടി.

വൈകിട്ട് മുൻകാല താരങ്ങളുടെ സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IBRAHIMKUTY, 1, 100 ACRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.