SignIn
Kerala Kaumudi Online
Friday, 19 April 2024 11.39 PM IST

അങ്കണവാടി ഹെൽപ്പർ സരോജിനിക്ക് ആദരം

sarojin
പി. സരോജിനിക്ക് കെ.വി. സുജാത ഉപഹാരം സമ്മാനിക്കുന്നു

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ മികച്ച അങ്കണവാടി ഹെൽപ്പർ ചെമ്മട്ടംവയലിലെ പി. സരോജിനിക്ക് നാടിന്റെ ആദരം. ചെമ്മട്ടംവയൽ വൃദ്ധജന പകൽ പരിപാലന കേന്ദ്രത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്ത് നാടിന്റെ ഉപഹാരം സമ്മാനിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ. ലത മുഖ്യഭാഷണം നടത്തി. കൗൺസിലർമാരായ കെ. സുശീല, ടി.വി സുജിത് കുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എ.കെ. ഗ്രീഷ്മ, സിജോ ജോസ്, വി. കൃഷ്ണൻ, എം. കുഞ്ഞമ്പു പൊതുവാൾ എന്നിവർ പ്രസംഗിച്ചു. വർക്കർ എ.വി. കമ്മാടത്തു സ്വാഗതവും വസന്ത നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികളുമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, AADARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.