SignIn
Kerala Kaumudi Online
Friday, 19 April 2024 2.18 PM IST

ഇരട്ട സഹോദരങ്ങൾക്ക് ആദരം

iratta

തൃപ്പൂണിത്തുറ: ഇരട്ട സഹോദരങ്ങളായ വി.ഗർവ്വാസിസിന്റെയും പ്രോത്തസിസിന്റെയും നാമധേയത്തിലുള്ള ഉദയംപേരൂർ സൂനഹദോസ് ദേവാലയത്തിൽ വിശുദ്ധരുടെ തിരുനാളുകളോടനുബന്ധിച്ച് ഇരട്ട സഹോദരങ്ങളെ ആദരിച്ചു. ആദ്യകാലങ്ങളിൽ ഇടവകയിലെ ഇരട്ടകളെ ആദരിച്ചിരുന്നത് പിന്നീട് സമീപ സ്ഥലങ്ങളിലെയും മറ്റ് മതസ്ഥരിലെയും ഇരട്ടകളെ ആദരിക്കുന്ന രീതിയിലേക്ക് വിപുലമാക്കുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിൽ തിരുനാളിനോടനുബന്ധിച്ച് ഇരട്ടകളെ ആദരിക്കുന്ന ചടങ്ങ് നടക്കുന്ന പ്രധാന ദേവാലയമാണ് നിലവിൽ ഉദയംപേരൂർ സുനഹദോസ് പള്ളി.കഴിഞ്ഞ ദിവസം ഇരട്ടകളെ ആദരിക്കുന്നതോടൊപ്പം അവർക്ക് വേണ്ടി പ്രത്യേക ദിവ്യബലി അർപ്പിച്ചു. ഒപ്പം ഉപഹാരം നൽകി. രണ്ടാം നൂറ്റാണ്ടിൽ മിലാനിൽ ജീവിച്ചിരുന്ന ഇരട്ട സഹോദരങ്ങളായ ഗർവ്വാസിസും പ്രോത്താസിസും യേശുവിനായി രക്തസാക്ഷിത്വം വരിച്ചവരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TWINS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.