SignIn
Kerala Kaumudi Online
Thursday, 25 April 2024 10.30 AM IST

5848 രോഗികൾ, 9.21% ടി.പി.ആർ

p

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 5848 പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 63,463 സാമ്പിളുകളാണ് പരിശോധിച്ചത്. 9.21ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46മരണങ്ങൾ റിപ്പോർട്ട് ചെയ്തു. .

ഇന്നലെ സ്ഥിരീകരിച്ചവരിൽ 5478 പേർ സമ്പർക്കരോഗികളാണ്. 341പേരുടെ ഉറവിടം വ്യക്തമല്ല. 12പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 17ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 7228പേർ രോഗമുക്തി നേടി. 39 തദ്ദേശ പ്രദേശങ്ങളിലായി 46 വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂർ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂർ 376, വയനാട് 335, പാലക്കാട് 287, ഇടുക്കി 269, മലപ്പുറം 251, പത്തനംതിട്ട 244, ആലപ്പുഴ 218, കാസർകോട് 110 എന്നിങ്ങനേയാണ് ജില്ലകളിലെ സ്ഥിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.