കൊച്ചി: ജോജു ജോർജ് അഭിനയിക്കുന്ന ഷൂട്ടിംഗ് സെറ്റുകളിലേക്ക് മാർച്ചും സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററിന് മുന്നിൽ പ്രതിഷേധവും തുടരുമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി. ജോജുവിന്റെ കാർ ആക്രമിച്ചെന്ന പേരിൽ പൊലീസ് കള്ളക്കേസെടുത്ത് റിമാൻഡിലായ ഐ. എൻ.ടി.യു.സി പ്രവർത്തകൻ പി.ജി. ജോസഫിന് ജാമ്യം ലഭിക്കാതിരിക്കാൻ സി.പി.എമ്മും ജോജു ജോർജും തമ്മിൽ നടത്തുന്ന ഒത്തു കളിയാണെ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വി.പി.ജോർജ്, പി.ടി.പോൾ, എം.എം.രാജു, ജില്ലാ ഭാരവാഹികളായ ടി.കെ.രമേശൻ, പി.എം.ഏലിയാസ്, ഏലിയാസ് കാരിപ്ര, സൈബ താജുദ്ദീൻ, ജോൺ വർഗീസ്, സൈമൺ ഇടപ്പള്ളി, ലൈമിദാസ്, രഞ്ജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |