പട്ടിമറ്റം: ചേലക്കുളം എക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഏകദിന മോട്ടിവേഷൻ ആൻഡ് സ്പീച്ച് ടെക്നിക് വർക്ക്ഷോപ്പ് നടത്തി. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ ഉദ്ഘാടനം നിർവഹിച്ചു. മോട്ടിവേഷൻ സ്പീക്കറും സൈക്കോ തെറാപ്പിസ്റ്റുമായ സന്തോഷ് ബാബു ക്ലാസിന് നേതൃത്വം നൽകി. ക്ലബ് പ്രസിഡന്റ് വി.എസ്. ഷിഹാബ് അദ്ധ്യക്ഷനായി. സ്പീച്ച് ക്ലബ് കൊ ഓഡിനേറ്റർ ഹിദ ടി. ജിൻസ് പഞ്ചായത്തംഗം അസ്മ അലിയാർ, വി.എം. മുസ്തഫ, വി.എസ്. കുഞ്ഞുമുഹമ്മദ്, ടി.കെ. ഹമീദ്, ടി.കെ. മുഹമ്മദ്, മുഹമ്മദ് ജസീം, അജാസ്, ജംഷാദ്, ഫെബിൻ, അൻസാർ തുടങ്ങിയവർ സംസാരിച്ചു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് ആറുമാസം ദൈർഘ്യമുള്ള തുടർ പരിശീലനവും എക്കോ ക്ലബ് സൗജന്യമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |