കാട്ടാക്കട: മുഴുവ൯കോട് എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗം സാഹിത്യകാരൻ തലയൽ മനോഹരൻനായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കാട്ടാക്കട അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാർ, ട്രഷറർ വിനോദ്, കരയോഗം ഭാരവാഹികളായ ചന്ദ്രബാബു, നിഖിൽ, പ്രേംജിത്, വിജയകുമാർ, സുരേഷ്, പ്രമോദ്, ശ്രീകുമാർ, ഉണ്ണിക്കൃഷ്ണൻ, ശശികല എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചികിത്സാ സഹായ വിതരണം കരയോഗം പ്രസിഡന്റും മെരിറ്റ് അവാർഡ് വിതരണം മനോഹരൻ നായരും നിർവഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത യൂണിയൻ പ്രതിനിധി അശോക് കുമാറിനെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |