പാറശാല: കനത്ത മഴ തുടരുന്നതിനിടെ എറണാകുളം കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു. ഉദിയൻകുളങ്ങരക്ക് സമീപം കൊച്ചോട്ടുകോണം പനവിള ഹൗസിൽ തങ്കരാജനാണ് (72) മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
കളമശേരി ടയർ കമ്പനിക്ക് സമീപം ലോറി നിറുത്തിയിട്ട ശേഷം പുറത്തിറങ്ങിയ തങ്കരാജന്റെ മുകളിലേക്ക് സമീപത്തെ മൺകൂന ഇടിഞ്ഞ് വീഴുകയായിരുന്നു.
സമീപത്ത് ഉണ്ടായിരുന്ന മറ്റ് ഡ്രൈവർമാർ ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ വിക്ടോറിയ. രാജി, ഷിജു, രജി എന്നിവരാണ് മക്കൾ. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |