SignIn
Kerala Kaumudi Online
Friday, 19 April 2024 4.14 PM IST

പ്രമേഹ പ്രതിരോധ പദ്ധതിയ്ക്ക് തുടക്കം

mla
കോംപ്ലിക്കേഷൻ ഫ്രീ ഡയബെറ്റിസ് വടകര പദ്ധതിയുടെ ഉദ്ഘാടനം കെ.കെ രമ എം.എൽ.എ നിർവഹിക്കുന്നു

വടകര: നഗരസഭയിൽ കോംപ്ലിക്കേഷൻ ഫ്രീ ഡയബെറ്റിസ് പദ്ധതിയ്ക്കു തുടക്കമായി. ഏഞ്ചൽസിന്റെ സഹകരണത്തോടെ ഡയമണ്ട് ഹെൽത്ത്‌ കെയറും ബെസ്റ്റ് എയ്ഡ് ഡയബെറ്റിസ് കെയറും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച വോളന്റിയർമാരിലൂടെ റെസിഡന്റ്സ് അസോസിയേഷൻ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും പ്രമേഹത്തെ ചെറുക്കാനുള്ള ബോധവത്കരണം. പദ്ധതിയുടെ ഉദ്ഘടനം കെ.കെ.രമ എം.എൽ.എ നിർവഹിച്ചു. പ്രമേഹദിന സന്ദേശവുമായി ഏഞ്ചൽസിന്റെയും കേരള എമർജൻസി ടീമിന്റെയും വോളന്റിയർമാർ നഗരത്തിൽ ബ്ലൂ ബൈക്ക് റാലി നടത്തി. വടകര സബ് ഇൻസ്‌പെക്ടർ രേഷ്‌മ ഫ്ലാഗ് ഓഫ്‌ ചെയ്തു.

സാൻഡ് ബാങ്ക്‌സിൽ ഒരുക്കിയ കാമ്പയിനിൽ ഏഞ്ചൽസ് സംസ്ഥാന ഡയറക്ടർ ഡോ.കെ.എം.അബ്ദുള്ള അദ്ധ്യക്ഷ്യത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ.സതീശൻ മുഖ്യാതിഥിയായിരുന്നു.

ഡോ.മുഹമ്മദ്‌ അഫ്രോസ് വിഷയം അവതരിപ്പിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.പി ശ്രീജേഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വിജിത്ത് കുമാർ, കോസ്റ്റൽ പൊലീസ് സബ് ഇൻസ്‌പെക്ടർ അബ്ദുൾ റഫീബ്, കെ.കെ മുനീർ, കെ.ചന്ദ്രൻ, പി.പി സത്യനാരായണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, DAYABATES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.