വിഴിഞ്ഞം: മാലിന്യമുക്ത ഇന്ത്യയ്ക്കായി ബോധവത്കരണവുമായി സൈക്കിൾ യാത്രാ സംഘം വിഴിഞ്ഞത്തെത്തി. മുംബയ് മുതൽ കന്യാകുമാരി വരെ നടത്തുന്ന യാത്രയുടെ ഭാഗമായാണ് 10 അംഗ സംഘമെത്തിയത്. നവംബർ 3ന് മഹാരാഷ്ട്രയിലെ ശിവജന്മ ഭൂമിയിൽ നിന്ന് ആരംഭിച്ച യാത്ര ഇന്നലെ കന്യാകുമാരിയിൽ അവസാനിച്ചു. പുതു തലമുറയ്ക്ക് വേണ്ടത് മാലിന്യമില്ലാത്ത ഇന്ത്യയാണെന്നും അതിനായി ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സൈക്കിൾ യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |