തിരുവനന്തപുരം: അതിതീവ്ര മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ച താലൂക്കുകളിലും ജില്ലകളിലും ഒഴികെ, ഒമ്പത്, പ്ളസ് വൺ ക്ളാസുകാർക്ക് ഇന്ന് അദ്ധ്യയനം തുടങ്ങും.കെടുതിക്കിരയായവരെ പാർപ്പിച്ചിരിക്കുന്ന സ്കൂളുകളിൽ പിന്നീട് ആരംഭിക്കും. ഇതിന്റെ ക്രമീകരണത്തിനായി ഇന്ന് പ്ളസ് ടു വിന് അവധി നൽകി.
അൺ എയ്ഡഡിൽ ഉൾപ്പെടെ 37,000ത്തോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം സപ്ളിമെന്ററി അലോട്ട് മെന്റിന് അപേക്ഷ ക്ഷണിക്കും. ബാച്ചുകൾ അനുവദിക്കുന്ന കാര്യം 23ന് തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |