SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.40 PM IST

ഗുരുനിന്ദ വച്ചുപൊറുപ്പിക്കില്ലെന്ന് യൂത്ത് മൂവ്‌മെന്റ്

s

ചേർത്തല: കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ശ്രീ ഓംചേരി എൻ.എൻ. പിള്ളയുടെ 'നന്ദി ഒരു വെറുംവാക്കല്ല' എന്ന പുസ്തകത്തിൽ ശ്രീനാരായണ ഗുരുദേവനെ ദുഷ്ടനായ അയൽപക്ക വിരോധിയായി ചിത്രീകരിച്ചിരിക്കുന്നതിൽ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് സന്ദീപ് പച്ചയിലും സെക്രട്ടറി രാജേഷ് നെടുമങ്ങാടും പ്രതിഷേധിച്ചു.

നവോത്ഥാനത്തിന് ആധാരശില പാകുകയും ഒരുവലിയ ജനസമൂഹം ഗുരുവായും പരമദൈവവുമായി ആരാധിക്കുന്ന ഗുരുദേവനെ ഇത്തരത്തിൽ ആക്ഷേപിച്ച നടപടി അത്യന്തം നീചവും നിന്ദ്യവുമാണെന്ന് അവർ പറഞ്ഞു. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണിത്. പ്രസിദ്ധീകരിച്ച മുഴുവൻ പുസ്തകങ്ങളും പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പുസ്തകത്തിന്റെ ആമുഖത്തിൽ ഗുരുവിന്റെ പ്രസിദ്ധമായ, ''അയൽ തഴപ്പതിനായ് അതിപ്രയത്നം നയമറിയും നരൻ ആചരിച്ചിടേണം'' എന്ന വിശ്വമാനവീയ സന്ദേശത്തെ ''അയൽ തകർപ്പതിനായ് അതിപ്രയത്‌നം നയമറിയും നരൻ ആചരിച്ചിടേണം'' എന്നാണ് ചേർത്തിരിക്കുന്നത്. ഒരു പുസ്തകം തയ്യാറാക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദ പാലിച്ചിരുന്നെങ്കിൽ ഈ ഗുരുതര പിഴവ് സംഭവിക്കില്ലായിരുന്നെന്നും വിഷയത്തിൽ നിയമനടപടികളും പ്രക്ഷോഭ സമരങ്ങളും നടത്തുമെന്നും യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOUTH MOVEMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.