തിരുവനന്തപുരം: വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡ് വഴി നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് കെ അനന്തഗോപൻ. പതിനെട്ടാം തീയതി ബോർഡ് ചേരുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ അനന്തഗോപൻ .
പ്രളയവും കൊവിഡുമൊക്കെ ദേവസ്വം ബോർഡിന് വലിയ പ്രതിസന്ധിയുണ്ടാക്കി. ഭക്തർക്ക് ക്ഷേത്രത്തിൽ വരാനും വഴിപാട് നടത്താനുമൊന്നും പറ്റാത്ത അവസ്ഥയായെന്നും, ഇത്തരം സാഹചര്യങ്ങൾ ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ വലിയ കുറവാണ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
"പ്രളയവും കൊവിഡും ശബരിമല തീർത്ഥാടനത്തെ വളരെയധികം ബാധിച്ചു. പ്രധാന വരുമാന സ്രോതസാണ് ശബരിമലയെന്ന് എല്ലാവർക്കുമറിയാം.അവിടത്തെ വരുമാനത്തിലുണ്ടാകുന്ന കുറവ് ദേവസ്വം ബോർഡിന്റെ വരുമാനത്തെയും കാര്യമായി ബാധിക്കും. ക്ഷേത്രങ്ങളിലെ കാണിക്കയും, വരുമാനവും കൊണ്ടുമാത്രം പഴയ കാലത്തേക്ക് ദേവസ്വം ബോർഡിന് പോകാൻ കഴിയില്ല. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ പുതിയ വരുമാന സ്രോതസ് കണ്ടെത്തേണ്ടിവരും.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |