അമ്മച്ചി കൂട്ടിലെ പ്രണയകാലം നവംബർ 19ന്
ഷീല, കവിയൂർ പൊന്നമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അമ്മച്ചി കൂട്ടിലെ പ്രണയകാലം നവംബർ 19ന് തിയേറ്ററികളിലെത്തും.ഒൻപതു വർഷം മുൻപ് ദിലീപിനെ നായകനാക്കി സന്ധ്യ മോഹൻ സംവിധാനം ചെയ്ത മിസ്റ്റർ മരുമകനിലാണ് ഷീലയും കവിയൂർ പൊന്നമ്മയും അവസാനം ഒന്നിച്ചത്. റോസമ്മ എന്ന അമ്മച്ചിയായി ഷീലയും പാത്തുമ്മയായി കവിയൂർ പൊന്നമ്മയും എത്തുന്ന ചിത്രത്തിൽ നവ ദമ്പതികളായ സത്താറും സമീനയുമാണ് നായകനും നായികയും. സംവിധായകൻ റഷീദ് പുള്ളുരുത്തിയുടെ മകളാണ് സമീന. ബെെജു എഴുപുന്ന,പാഷാണം ഷാജി,ഇല്യാസ് ബാവ,സഹിൽ,സജി നെപ്പോളിയൻ,അരുൺ ജോസി,ഷമീർ, റീജ, രാജശ്രീ ,ആക്ഷൻ ഹീറോ ബിജു ഫെയിം മേരിച്ചേച്ചി,ബേബിച്ചേച്ചി എന്നിവരാണ് മറ്റു താരങ്ങൾ. കൊച്ചിൻ മെഹന്തി ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിർവഹിക്കുന്നു.നജിം അർഷാദ്, പ്രദീപ് പള്ളുരുത്തി,സിയ ഉൽ ഹക്, ഷഹർഷാ ഷാനു എന്നിവരാണ് ഗായകർ. പ്രൊഡക്ഷൻ കൺട്രോളർ-ഷെെജു ജോസഫ്. വാർത്ത പ്രചാരണം-എ. എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |