SignIn
Kerala Kaumudi Online
Wednesday, 18 May 2022 11.00 PM IST

മഴയും ഉരുൾപൊട്ടലും: കൃഷി നാശം 80 കോടി

krishi

കോട്ടയം: ഒന്നരമാസത്തോളമായുള്ള പെരുമഴയിലും ഉരുൾപ്പൊട്ടലിലും നശിച്ചത് 14,289.93 ഏക്കർ കൃഷി. പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് 80 കോടിയാണ് നഷ്ടം. കാഞ്ഞിരപ്പള്ളി ബ്ളോക്കിലും പൂഞ്ഞാർ തെക്കേക്കര കൃഷിഭവനിലുമായി കൃഷി സാദ്ധ്യമല്ലാത്ത വിധം അഞ്ഞൂറ് എക്കറോളം ഭൂമി ഒലിച്ചു പോയി. അതേസമയം വിളഞ്ഞ നെല്ലുകൾ കൊയ്യാനാവാതെയും ഒരുക്കിയ പാടത്ത് കൃഷിയിറക്കാനാവാതെയും അപ്പർകുട്ടനാട്ടിലെ നിരവധി കർഷകരാണ് ദുരിതത്തിലായത്.

ആഗ്രഹവും ആരോഗ്യവുമുണ്ടെങ്കിലും കൃഷിയിറക്കാൻ മണ്ണില്ലാത്ത നിസ്സഹായ അവസ്ഥയിലാണ് മലയോര ജനത. വിളവെടുക്കാനാവാതെ നെല്ല് നശിക്കുന്നത് വേദനയോടെ കാണേണ്ട ഗതികേടിലാണ് അപ്പർകുട്ടനാട്. എങ്ങനെയും മഴയൊന്ന് നിൽക്കണേയെന്ന പ്രാർത്ഥനയാണ് കർഷകർക്ക്. ഒക്ടോബർ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ 16078 കർഷകർക്കാണ് നഷ്ടമുണ്ടായത്.

 കൃഷിഭൂമി നശിച്ച് മലയോരം

കാറ്റും മഴയും കാട്ടുമൃഗങ്ങളുമൊക്കെ കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ ചങ്കൂറ്റത്തോടെ നേരിട്ട മലയോര കർഷകർക്ക് ഇത്തവണ അടിപതറി. ഇത്രയുമേറെ കൃഷി ഭൂമി പ്രകൃതിക്ഷോഭത്തിൽ ഇല്ലാതാകുന്നത് ഇതാദ്യമാണ്. കൂട്ടിക്കൽ, എരുമേലി, മുണ്ടക്കയം, കോരുത്തോട് അടക്കമുള്ള കാഞ്ഞിരപ്പള്ളി ബ്ളോക്കിലാണ് ഏറ്റവും അധികം കൃഷി ഭൂമി ഒലിച്ചു പോയത്. ഉരുൾപൊട്ടലിൽ പലരുടേയും കൃഷിയിടങ്ങൾ കൊക്കപോലെയായി. പ്ലാപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട്, കാവാലി, മ്ലാക്കര മേഖലകളിലായി നിരവധി ഏക്കർ ഭൂമി നിമിഷ നേരം കൊണ്ടു പുല്ലുകയാറ്റിൽ ഒഴുകിയെത്തി. ഈ പ്രദേശങ്ങളിലൊന്നും ഇനി കൃഷി സാദ്ധ്യമല്ലെന്ന് കർഷകർ വേദനയോടെ പറയുന്നു.

 കണ്ണീരോടെ നെൽകർഷകർ

കൊയ്യാറായത് ഉൾപ്പെടെ നിരവധി ഏക്കർ പാടശേഖരങ്ങളിലെ കൃഷി നശിച്ചു. അപ്പർകുട്ടനാടിന്റെ വിവിധ പാടങ്ങളിലായി കൊയ്യാറായ അയ്യായിരം ഏക്കറോളം പാടത്താണ് വെള്ളം കയറിയത്. ഇവിടെ യന്ത്രമിറക്കാനും കഴിയില്ല. ചില പാടങ്ങളിൽ കതിർ ഒടിഞ്ഞ് വീണു. വെള്ളം തുടർച്ചയായി കെട്ടി നിൽക്കുന്നത് നെൽച്ചെടി അഴുകാനും കാരണമാകും.

മറ്റ് നാശനഷ്ടം

 വൈക്കം, ഏറ്റുമാനൂർ ബ്ളോക്കുകളിലെ 1200 ഏക്കർ വിത നശിച്ചു

 51 പാടത്ത് മടവീണു, 20 പാടത്ത് പെട്ടി,പറ മോട്ടോറുകൾ നശിച്ചു

 10 പാടത്തെ റിംഗ് ബണ്ട് നശിച്ചു

 മാടപ്പള്ളി ബ്ളോക്കിൽ 125 ഏക്കറിൽ കൃഷിക്കായി ഒരുക്കിയ നിലം നശിച്ചു

'' വിത നശിച്ച പാടങ്ങളുടെ വിത്ത് വിതരണം പൂർത്തിയാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം''

- പ്രീത പോൾ, കൃഷി വകുപ്പ്

 കൃഷിഭൂമി ഒലിച്ചു പോയത്:

കാഞ്ഞിരപ്പള്ളി ബ്ളോക്ക്: 456.60 ഏക്കർ

പൂഞ്ഞാർ തെക്ക് : 37.06 ഏക്കർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, KRISHI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.