കുമരകം : ഇല്ലിക്കലിലെ അതിരൂക്ഷമായ ഗതാഗത കുരുക്ക് തടയാൻ ശക്തമായ നടപടിയിലേക്ക് തിരുവാർപ്പ് പഞ്ചായത്ത് . ഇല്ലിക്കൽ പാലം മുതൽ ഇല്ലിക്കൽക്കവല വരെ അനധികൃതമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ നീക്കം ചെയ്യാൻ ഭരണ സമിതി യോഗം തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വഴിയോര കച്ചവടവും അനധികൃത കൈയേറ്റങ്ങളും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. കൂടാതെ വഴിയോരത്ത് നടത്തുന്ന മത്സ്യക്കച്ചവടം അപകടങ്ങൾക്കും മാലീകരണത്തിനും കാരണമാകുന്നതായും യോഗം വിലയിരുത്തി. പൊലീസ്, റവന്യൂ, പൊതുമരാമത്ത് അധികാരികളുടെ സഹകരണത്തോടെ അനധികൃത കടകൾ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |