പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന് ഒ.ഡി.എഫ് .പ്ലസ് പദവി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി .എൻ. ഗിരീഷ് കുമാർ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി .ആർ. ശ്രീകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ഷാജി പാമ്പൂരി, ബി .രവീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ജി.ഇ.ഒ ബെറ്റ്സി, സി.ഡി.എസ് ചെയർ പേഴ്സൺ ഉഷ പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി എസ് . ഹരികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |