ചിറക്കടവ്: ചിറക്കടവ് പഞ്ചായത്ത് പരിധിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജവഹർ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.സുരേഷ്. ടി.നായർ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി.സതീശ് ചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ, കെ.ലാൽ, എം.ടി.പ്രീത, പി.എൻ.ദാമോദരൻ പിള്ള, കെ.ജയകുമാർ, ട്രസ്റ്റ് സെക്രട്ടറി സി.ജി.രാജൻ, കെ.സി.ബിനുകുമാർ, ബിനുപറമ്പുകാട്ട്, എബ്രഹാം വറുഗീസ് എന്നിവർ സംസാരിച്ചു. യോഗത്തിൽ കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തകനുള്ള പുരസ്കാരം ബിനേഷ് ചെറുവള്ളിക്ക് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |