കോട്ടയം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് ജില്ലാ ആസൂത്രണ സമിതി 22ന് മാമ്മൻ മാപ്പിള ഹാളിൽ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. ഒരു തദ്ദേശ സ്ഥാപനത്തിൽ നിന്ന് ഒരു ജനപ്രതിനിധിയും ഉദ്യോഗസ്ഥനും അടങ്ങുന്ന ടീമിന് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ജില്ലാ പ്ലാനിംഗ് ഓഫീസിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഒബ്ജക്ടിവ് മാതൃകയിലുളളതാണ്. ആദ്യ റൗണ്ട് മത്സരം. 50 ചോദ്യങ്ങളടങ്ങുന്ന ബുക്ക് ലെറ്റിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തിയാൽ മതി. ഇതിൽ വിജയിക്കുന്ന ടീമുകൾക്ക് ഫൈനൽ റൗണ്ടിൽ മത്സരിക്കാം.