SignIn
Kerala Kaumudi Online
Thursday, 25 April 2024 11.18 AM IST

ബിർസ മുണ്ട ജന്മ ജയന്തിയും തലക്കൽ ചന്തു അനുസ്മരണവും

bjp
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

ഇരിട്ടി: എസ്.ടി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗോത്ര നേതാവ് ബിർസ മുണ്ട ജന്മജയന്തി ആഘോഷവും വീരപഴശ്ശിയുടെ കുറിച്യപ്പട തലവനായിരുന്ന തലക്കൽ ചന്തു അനുസ്മരണവും ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്നു. ഇരുവരുടെയും ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയോടെ നടന്ന ചടങ്ങ് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. എസ് ടി മോർച്ച ജില്ലാ പ്രസിഡന്റ് കെ. സജേഷ് അദ്ധ്യക്ഷനായി. എസ്.ടി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുകുമാരൻ മുഖ്യഭാഷണം നടത്തി. ബി.ജെ.പി ഉത്തരമേഖലാ ഉപാദ്ധ്യക്ഷൻ വി.വി. ചന്ദ്രൻ, ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് എം.ആർ. സരേഷ്, പി.ജി. സന്തോഷ്, പ്രിജേഷ് അളോറ, പ്രശാന്ത് ധരണിയിൽ, വിവേക് കീഴൂർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ANUSMARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.