കൊച്ചി: പ്രൊഫ. എം.കെ. സാനുവിന്റെ 95-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാഡമി സെമിനാർ സംഘടിപ്പിക്കുന്നു. 26 ന് വൈകിട്ട് 4.30ന് കാരിയ്ക്കാമുറി ചാവറ കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും. കൊച്ചി മേയർ എം. അനിൽകുമാർ മുഖ്യാതിഥിയാകും. ചടങ്ങിൽ കേരള സംഗീത നാടക അക്കാഡമി സാനുവിന് ഉപഹാരം നൽകി ആദരിക്കും. ഡോ. കെ. ജി. പൗലോസ് ടി. എം. എബ്രഹാം, ജോൺഫെർണാണ്ടസ്, സേവ്യർ പുൽപ്പാട്ട്, ജോൺപോൾ, ഡോ. ചന്ദ്രദാസൻ, ഡോ. പ്രഭാകരൻ പഴശ്ശി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും.