തൃക്കാക്കര: തൃക്കാക്കരയിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. താത്കാലിക കെട്ടിടം ലഭ്യമാക്കി ഈ വർഷം തന്നെ പ്രവർത്തനം ആരംഭിച്ചേക്കും.ഹൈബി ഈഡൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പ്രാരംഭ നടപടികൾക്കായി ഫണ്ട് ലഭ്യമാക്കുമെന്ന് എം.പി അറിയിച്ചു. വിദ്യാലയത്തിലേക്ക് വഴി സൗകര്യം ഒരുക്കുന്നതിനായി നടപടികൾ സ്വീകരിക്കും. യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്ക്, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ, എറണാകുളം കേന്ദ്രീയ വിദ്യാലത്തിലെ പ്രിൻസിപ്പൽ ആർ.സുരേന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ കെ.ടി സന്ധ്യാദേവി, കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജ് എന്നിവർ പങ്കെടുത്തു.