കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മാർച്ച് 2018 -ജൂലായ് 2021 കാലയളവിൽ പി.എച്ച്ഡി. നേടിയവരെ ആദരിച്ചു. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. മുബാറക് പാഷ പി.എം. ചടങ്ങിൽ വിശിഷ്ടാതിഥിയായി. വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷനായി. പ്രോ വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ബിച്ചു. എക്‌സ്. മലയിൽ , പ്രൊഫ. ഡി. സലിം കുമാർ, ഷിബിൻ കാനായി, പി.എച്ച്.ഡി. ബിരുദധാരികളുടെ പ്രതിനിധി ഡോ. ശശി കെ.വി. എന്നിവർ പങ്കെടുത്തു.