SignIn
Kerala Kaumudi Online
Tuesday, 05 July 2022 2.46 PM IST

100 പെൺകുട്ടികൾ ഒത്തുചേർന്ന് ഗേൾസ് ഡേ ഔട്ട്

girls

കൊച്ചി: ഒരു പെൺകുട്ടിയെ ശാക്തീകരിച്ചാൽ ഒരു തലമുറയ്ക്കാണ് പാഠങ്ങൾ നൽകുന്നതെന്ന റോട്ടറി അന്താരാഷ്ട്ര ഗവർണറുടെ പദ്ധതിയുടെ ഭാഗമായി 100 പേർ ഒത്തുചേർന്ന ഗേൾസ് ഡേ ഔട്ട് സംഘടിപ്പിച്ചു. ഏഴു മുതൽ പതിനെട്ടു വരെയുള്ള പ്രായമുള്ള പെൺകുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. കൊവിഡ് അടച്ചു പൂട്ടിയ ഒന്നര വർഷത്തിലേറെ നീണ്ട കാലത്തിന് ശേഷം ഇത്രയേറെ കുട്ടികൾ ഒന്നിച്ചു പുറത്തിറങ്ങിയ ആദ്യ പരിപാടിയായിരുന്നു ഗേൾസ് ഡേ ഔട്ട്. ശിശുദിനത്തിന്റെ ഭാഗമായി കൂടിയാണ് പരിപാടി നടത്തിയത്.
കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ ഡി.എൻ.എ സ്‌പോർട്‌സിൽ സംഘടിപ്പിച്ച ഗേൾസ് ഡേ ഔട്ട് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജശേഖരൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ അപ്ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് രാജീവ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തി രാജശേഖരൻ ശ്രീനിവാസൻ, കൊച്ചിൻ ബീച്ച് സൈഡ് പ്രസിഡന്റ് ഷിയാസ് കെ. ഹാഷിം, ഡിസ്ട്രിക്ട് ഡയറക്ടർ വർഗീസ് കെ. ജോയ്, അസിസ്റ്റന്റ് ഗവർണർ വി. നരേന്ദ്രകുമാർ, എസ്. വേണുഗോപാൽ, തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് ഡോ. ജോൺ മാത്യു എന്നിവർ സംസാരിച്ചു. സമാന ചടങ്ങിൽ ഷീല കൊച്ചൗസേപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കൊച്ചിൻ അപ്ടൗൺ, തൃപ്പൂണിത്തുറ റോയൽ, കൊച്ചിൻ ബീച്ച് സൈഡ്, പാലാരിവട്ടം, കൊച്ചിൻ സ്മാർട്ട്‌സിറ്റി റോട്ടറി ക്ലബ്ബുകൾ എച്ച് 16 സ്‌പോർട്‌സുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, GIRLS DAY OUT
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.