SignIn
Kerala Kaumudi Online
Friday, 29 March 2024 5.24 AM IST

ഇൻഷ്വറൻസ് പദ്ധതിയുമായി ഗോദ്‌റെജ് ലോക്ക്‌സ്

godrej

കൊച്ചി: ഉപഭോക്താക്കൾക്ക് മോഷണങ്ങളിൽ നിന്ന് പരിരക്ഷ നൽകാൻ ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ ഗോദ്‌റെജ് ആൻഡ് ബോയ്‌സിന് കീഴിലെ ഗോദ്‌റെജ് ലോക്ക്‌സ് ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചു. കവർച്ച, ഭവനഭേദനം എന്നിവയിൽ നിന്ന് 1,280 കോടി രൂപവരെ പരിരക്ഷ കിട്ടുന്നതാണ് പദ്ധതി. അഞ്ചാമത് ഭവനസുരക്ഷ ദിനാചരണത്തിന്റെ ഭാഗമായി ലിബർട്ടി ജനറൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി.

ഗോദ്‌റെജിന്റെ അതിസുരക്ഷയോട് കൂടിയ ഡിജിറ്റൽ ഡോർ ലോക്ക് ശ്രേണിയായ അഡ്വാന്റിസ്, ഇന്ത്യയിൽ രൂപകല്‌പന ചെയ്‌തുനിർമ്മിക്കുന്ന പുതിയ സ്‌പേസ്ടെക് പ്രൊ, പെന്റബോൾട്ട് ഏരീസ്, പെന്റബോൾട്ട് ഇ.എക്‌സ്.എസ് പ്ളസ്, അൽട്രിക്സ് ആൻഡ് ആസ്‌ട്രോ എന്നിവ വാങ്ങുന്നവർക്ക് ഓഫർ ലഭിക്കും.

പാക്കറ്റിലുള്ള ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌തശേഷം ജി.എസ്.ടിയോട് കൂടിയ ഇൻവോയിസ് സമർപ്പിച്ച് ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാം. ഒരുവർഷമാണ് കാലാവധി. മോഷണം സംഭവിച്ചാൽ എഫ്.ഐ.ആറിന്റെ പകർപ്പോടെ ഇൻഷ്വറൻസ് ക്ളെയിം ചെയ്യാം. ആഭരണങ്ങൾക്കും ഉയർന്ന മൂല്യമുള്ള വസ്‌തുക്കൾക്കും ഇൻഷ്വറൻസ് ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GODREJ LOCKS, INSURANCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.