ആലപ്പുഴ : പ്രകൃതിക്ഷോഭത്തിൽപ്പെട്ട് നട്ടം തിരിയുന്ന കുട്ടനാടൻ ജനതയ്ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുട്ടനാട് നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജിവ് അദ്ധ്യക്ഷനായി. ജോസഫ് ചേക്കോടൻ, അഡ്വ.പ്രതാപൻ പറവേലി ,സിബി മൂലംകുന്നം, സൂരജ് തുടങ്ങിയവർ സംസാരിച്ചു. എ.കെ.ഷംസുധൻ സ്വാഗതവും ജോസി ഡൊമിനിക് നന്ദിയും പറഞ്ഞു.