തിരുവനന്തപുരം: ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഇതുവരെ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് പുതിയ രജിസ്ട്രേഷനും നിലവിൽ രജിസ്ട്രേഷനുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകൾ നൽകുന്നതിനും 15 മുതൽ 21 വരെ അവസരം നൽകും. നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാഡമിക് വിവരങ്ങളിൽ മാറ്റം വരുത്താം. മറ്റ് തിരുത്തലുകൾക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാം. പുതിയ ഓപ്ഷൻ നൽകുന്നവരെയും ഹയർ ഓപ്ഷൻ നിലനിറുത്തുന്നവരെയും മാത്രമേ അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കൂ. വിശദ വിവരങ്ങൾ http://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
കമ്മ്യൂണിറ്റി ക്വോട്ടാ പ്രവേശനം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലെ രണ്ടാംഘട്ട കൗൺസലിംഗ് 15 മുതൽ 17 വരെ നടത്തും. വിദ്യാർത്ഥികൾ അഡ്മിഷൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഷെഡ്യൂൾ പ്രകാരം കോളേജിൽ ഹാജരാകണം. വിശദ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |