കോഴിക്കോട്: ഒന്നര വർഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാർത്ഥികളെ സ്വീകരിക്കാനായി മാന്ത്രിക വേഷത്തിൽ അദ്ധ്യാപകൻ. കുട്ടികളുടെ പിരിമുറുക്കവും ആശങ്കയും കുറയ്ക്കുന്നതിനുള്ള ഐസ് ബ്രേക്കിംഗ് തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു സ്പെഷ്യൽ മാജിക്. കരുവൻപൊയിൽ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസിലെ കുട്ടികൾക്കു മുന്നിലാണ് ശാസ്ത്രപ്രചാരകൻ കൂടിയായ ക്ലാസ് അദ്ധ്യാപകൻ യു.പി.അബ്ദുൽ നാസർ കൊവിഡ് സ്പെഷ്യൽ മാജിക്കുകൾ അവതരിപ്പിച്ചത്.
അതിജീവനം, സ്വഭാവരൂപീകരണത്തിൽ കൂട്ടുകാരുടെ ഇടപെടൽ, സയൻസും നിത്യജീവിതവും, മയക്കുമരുന്നിന്റെ വിപത്ത് എന്നിവയൊക്കെ മാജിക്കിന് വിഷയമായി. നിറഞ്ഞ കൈയടിയായിരുന്നു ക്ലാസിൽ.
ഗ്ലാസ് ടംപ്ലറിൽ ശിഷ്യരുടെ പരിശോധനയ്ക്ക് ശേഷം നിറച്ച കരിക്കട്ടകൾ നിമിഷനേരം കൊണ്ട് മിഠായികളായി മാറി. ഈ മധുരം കുട്ടികൾ സംശയത്തോടെ നുണയുന്നുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |