ആലുവ: മുപ്പത്തടം കരോത്തുകുന്ന് ശ്രീധർമ്മ ശാസ്താ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ നാഗരാജാവിന്റെ പ്രതിഷ്ഠ മോഷണം പോയി. സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ബോധപൂർവ്വമായ ശ്രമമാണിതെന്ന് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ ആരോപിച്ചു. ഹിന്ദുഐക്യ വേദി താലൂക് സെക്രട്ടറി പി.കെ. സദാശിവൻ പിള്ള, ഷിബു, സി.ആർ. ബാബു, കെ.കെ. കൃഷ്ണൻകുട്ടി, മഹേഷ്, അമ്മുപിള്ളി സുരേഷ് തുടങ്ങിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |