തിരുവനന്തപുരം: കഴിഞ്ഞ രണ്ടു വർഷമായി എൻ.ആർ.ഐ ബിസിനസ്, പ്രോപ്പർട്ടി ഡെവലപ്മെന്റ്, ടൂറിസം, സാഹിത്യം, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്ക് ഏർപ്പെടുത്തിയിട്ടുള്ള അച്ചീവ്മെന്റ് അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. എൻട്രികൾ ഡിസംബർ 10ന് മുൻപ് 'കുട്ടി അഹമ്മദ് കുട്ടി അവാർഡ് കമ്മിറ്റി ചെയർമാൻ, കേരള സഹൃദയ വേദി, വഞ്ചിയൂർ, തിരുവനന്തപുരം 695035' എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണെന്ന് സഹൃദയ വേദി പ്രസിഡന്റ് ചാന്നാങ്കര എം. പി. കുഞ്ഞ് അറിയിച്ചു. chanankarampkunju@gmail.com എന്ന ഇമെയിലിലും എൻട്രികൾ അയയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |