SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.35 PM IST

പോർച്ചുഗലിനെ പൂട്ടി സെർബിയ ഖത്തറിലേക്ക്

portugal-upset

പോർച്ചുഗലിന് പ്ലേ ഓഫ് കളിക്കണം

ലിസബൺ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ യൂറോപ്യൻ മേഖലയിൽ ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെ അട്ടിമറിച്ച് സെർബിയ ഖത്തറിലേക്ക് ടിക്കറ്റെടുത്തു. അവസാന നിമിഷം വഴങ്ങിയ ഗോളിൽ ഞെട്ടിക്കുന്ന തോൽവിയിലേക്ക് വീണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൂപ്പർ താരങ്ങളുടെ കൂടാരമായ പോർച്ചുഗലിന് ഇനി പ്ലേ ഓഫ് മത്സരം കളിച്ച് വിജയിച്ചാലെ ലോകകപ്പിന് യോഗ്യത നേടാനാകൂ. ഗ്രൂപ്പിലെ മത്‌സരങ്ങൾ അവസാനിക്കുമ്പോൾ 8 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി സെർബിയ ഒന്നാമതും 17 പോയിന്റുള്ള പോർച്ചുഗൽ രണ്ടാമതുമാണ്. മത്സരത്തിന് മുമ്പ് ഇരുടീമിനും 17 പോയിന്റുവീതമായിരുന്നു. ഗോൾ ശരാശരിയിൽ മുന്നിലുണ്ടായിരുന്ന പോർച്ചുഗലിന് മത്സരം സമനിലയിൽ ആക്കിയിരുന്നെങ്കിൽ പോലും നേരിട്ട് ലോകകപ്പ് യോഗ്യത ഉറപ്പിക്കാമായിരുന്നു.

കളിയുടെ തുടക്കത്തിൽ തന്നെ ലീഡെടുത്ത ശേഷമാണ് 2 ഗോളുകൾ വഴങ്ങി പോർച്ചുഗൽ തോറ്റത്. ലിസ്ബൺ വേദിയായ മത്സരത്തിൽ 2-ാം മിനിട്ടിൽ റെനാറ്റൊ സാഞ്ചസിലൂടെ പോർച്ചുഗൽ ലീഡെടുത്തു. എന്നാൽ 33-ാം മിനിട്ടിൽ ഡുസാൻ ടാഡിക്കിലൂടെ സെർബിയ ഒപ്പമെത്തി. തുടർന്ന് ഗോളിനായി ഇരുടീമും പ്രസ് ചെയ്തു കൊണ്ടിരുന്നു.

സമനില പ്രതീക്ഷിച്ചിരിക്കെ കളിയുടെ അവസാന നിമിഷം തൊണ്ണൂറാം മിനിട്ടിൽ ടാഡിക്കിന്റെ ക്രോസ് പോർച്ചുഗീസ് വലയിലേക്ക് തിരിച്ചു വിട്ട് അലക്സാണ്ടർ മിട്രോവിച്ച് സെർബിയയ്ക്ക് നാടകീയ ജയം സമ്മാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ പോർച്ചുഗലിന് സമനില നേടാനുള്ള അവസരം വന്നെങ്കിലും മുതലാക്കാൻ റൊണാൾഡോയ്ക്ക് ആയില്ല.

സ്പെയിൻ ഹാജർ

യൂറോപ്യൻ മേഖലയിൽ ഗ്രൂപ്പ് ബിയി നിർണായകമായ അവസാന മത്സരത്തിൽ സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മുൻ ചാമ്പ്യൻമാരായ സ്പെയിൻ ഖത്തർ വേദിയാകുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന് യോഗ്യത നേടി. 8 മത്സരങ്ങളിൽ നിന്ന് സ്പെയിന് 19ഉം സ്വീഡന് 15 പോിയിന്റുമാണ് ഉള്ളത്. സ്വീഡനും പ്ലേ ഓഫ് കളിക്കാം. 86-ാം മിനിട്ടിൽ നേടിയ ഗോളിലൂടെ അൽവാരോ മൊറാട്ടയാണ് സ്‌പെയിന് ഖത്തർ വിസ ഉറപ്പാക്കിയത്.

ഗ്രൂപ്പ് ജെയിൽ ഐസ്‌ലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് നോർത്ത് മാസിഡോണിയ പ്ലേഓഫ് കളിക്കാൻ യോഗ്യത നേടി. ഗ്രൂപ്പിലെ മര്റൊരു ടീമായ ജർമ്മനി നേരത്തേ തന്നെ യോഗ്യത നേടിയിരുന്നു.

ക്രൊയേഷ്യ കടന്നു

ഗ്രൂപ്പ് ‍എച്ചിലെ നിർണായക മത്സരത്തിൽ റഷ്യയ്ക്കെതിരെ സെൽഫ് ഗോളിന്റെ പിൻബലത്തിൽ ജയം നേടിനിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും യോഗ്യത നേടി.ഗ്രൂപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ടിരുന്ന റഷ്യയ്ക്ക് 81-ാം മിനിട്ടിൽ കുഡ്രായഷോവ് വഴങ്ങിയ സെൽഫ് ഗോളാണ് പ്രശ്നമായത്. ക്രൊയേഷ്യയ്ക്ക് 23ഉം റഷ്യയ്ക്ക് 22 പോയിന്റുമാണ് ഉള്ളത്. റഷ്യയ്ക്ക് ഇനി യോഗ്യതയ്ക്ക് പ്ലേ ഓഫ് കളിക്കണം.

ലോകകപ്പ് യോഗ്യത ഇതുവരെ

ഖത്തർ (ആതിഥേയർ)

ബ്രസീൽ, ജർമ്മനി, ഡെൻമാർക്ക്,സ്പെയിൻ, ക്രൊയേഷ്യ, ബൽജിയം, ഫ്രാൻസ്,സെർബിയ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PORTUGAL UPSET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.