ചെന്നൈ: ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ചെന്നൈയിൻ എഫ്.സിയെ അനിരുദ്ധ് ഥാപ്പ നയിക്കും. പുതിയ സീസണിൽ ടീമിനെ ഒന്നിച്ചു നിറുത്തി കിരീടത്തിലേക്ക് നയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഥാപ്പ പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ഐ.എസ്.എൽ പോരാട്ടങ്ങൾ തുടങ്ങുന്നത്.