കോട്ടയം: പെട്രോളിയം ഉദ്പന്നങ്ങളുടെ ടാക്സ് കേരള സർക്കാർ അടിയന്തരമായി കുറയ്ക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ബിൻസി സെബാസ്റ്റ്യന് യോഗത്തിൽ സ്വീകരണം നൽകി. യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ, സജി മഞ്ഞക്കടമ്പൻ, ടോമി കല്ലാനി, പി.ആർ സോന, റ്റി.സി അരുൺ, കുഞ്ഞ് ഇല്ലം പള്ളി, ഫാറൂഖ് പാലപ്പറമ്പിൽ, മോഹൻ കെ. നായർ, എം. പി സന്തോഷ്കുമാർ, റ്റി.സി റോയ്, കുര്യൻ പി. കുര്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |