പൊൻകുന്നം:ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു.ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പ് അധികാരികൾക്ക് നിർദേശങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ അദ്ധ്യക്ഷനായി. ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ നിർദേശങ്ങൾ മുന്നോട്ട് വച്ചു.വിവിധ വകുപ്പ് അധികാരികൾ മുന്നൊരുക്കങ്ങൾ വിവരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എം. ടി. ശോഭന എന്നിവർ സംസാരിച്ചു.