മുണ്ടക്കയം: ഹാരിസണ്‍ തോട്ടം ഉടമയോട് ചേര്‍ന്നുള്ള മുറികല്ലുംപുറം പുറമ്പോക്ക് നിവാസികളോട് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് കാട്ടുന്ന നീതി നിഷേധത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുളള ഭൂസമര സമിതി പഞ്ചായത്ത് ആഫീസ് മാര്‍ച്ച് നടത്തി. പെട്രോള്‍പമ്പ് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഒാഫീസ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ സമിതി സംസ്ഥാന സെക്രട്ടറി ഷെഫീക് ചോഴിയക്കോട് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പി.എ.നിസ്സാം, ജില്ലാ സെക്രട്ടറി അന്‍വര്‍ബാഷ, ബൈജു സ്റ്റീഫന്‍, സുധീഷ്, സമദ് കാഞ്ഞിരപ്പളളി, റഹ്മ, മോളി, റാഫിയ തുടങ്ങിയവര്‍ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |