മുണ്ടക്കയം: മഹാപ്രളയ ദിനങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളേയും സേവാഭാരതിയുടെ നേതൃത്വത്തിൽ സേവാ സംഗമത്തിൽ ആദരിച്ചു. മുണ്ടക്കയത്തു നടന്ന സംഗമം ആർ.എസ്.എസ് സംസ്ഥാന സമ്പർക്ക പ്രമുഖ് കെ.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം മുണ്ടക്കയം ശാഖാ പ്രസിഡന്റ് വി.വി വാസപ്പൻ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഇ. പി കൃഷ്ണൻ നമ്പൂതിരി, ആർ.എസ്.എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി ഗോപി ,ജില്ലാ കാര്യവാഹ് വി.ആർ. രതീഷ് , ജില്ലാ സേവാ പ്രമുവ് കെ.ജി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.