SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.30 PM IST

75 പ്രഭാഷകരെ പങ്കെടുപ്പിച്ച് പ്രഭാഷണ പരമ്പര 27 മുതൽ

1

തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് സ്‌നേഹപൂർവം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രാജ്യവ്യാപകമായി 'സത്യമേവ ജയതേ' പ്രഭാഷണപരമ്പര നടത്തുന്നു. ദേശീയ തലത്തിലും കേരളത്തിലും പ്രശസ്തരായ എഴുത്തുകാർ, സാംസ്‌കാരിക, പരിസ്ഥിതി പ്രവർത്തകർ തുടങ്ങി 75 പ്രഭാഷകരെ പങ്കെടുപ്പിക്കുമെന്ന് ടി.എൻ. പ്രതാപൻ എം.പി പത്രസമ്മേളനത്തിൽ പറഞ്ഞു.

പരമ്പരയിലെ ആദ്യപ്രഭാഷണം 27ന് മൂന്നിന് സാഹിത്യ അക്കാഡമി ഹാളിൽ 'ഭ്രാന്ത് പെരുകുന്ന കാലം' എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം നിർവഹിക്കും. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സിനിമാ വിദ്യാഭ്യാസം ജനകീയമാക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ പ്രത്യേക പഠനകേന്ദ്രം ആരംഭിക്കും. 'ആസാദി കാ മഹോത്സവ് 'ഹ്രസ്വകാല കോഴ്‌സുകളിൽ ആദ്യഘട്ടം പട്ടികവർഗ വിദ്യാർത്ഥികൾക്ക് സിനിമാ അഭിനയത്തിൽ അടിസ്ഥാന പരിശീലനം നൽകും. 20 വിദ്യാർത്ഥികൾക്ക് സൗജന്യമാണ് പരിശീലനം.

ഇതോടൊപ്പം സ്മാർട്ട് ഫോൺ ഫിലിം മേക്കിംഗ് കോഴ്‌സും ആരംഭിക്കും. ഡിസംബർ 12ന് രണ്ട് കോഴ്‌സ് ആരംഭിക്കും. www.ftii.ac.in എന്ന വെബ്‌സൈറ്റ് വഴി ഫിലിം മേക്കിംഗ് കോഴ്‌സിന് അപേക്ഷിക്കാം. പട്ടികവർഗ വിദ്യാർത്ഥികൾ കോഴ്‌സിന് ചേരാൻ 7994708777 എന്ന നമ്പറിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ ചെയർമാൻ പ്രൊഫ. പി.വി. കൃഷ്ണൻനായർ, കൺവീനർ എൻ. ശ്രീകുമാർ, സെന്റർ ഫോർ ഓപ്പൺ ലേണിംഗ് ഡയറക്ടർ സി.കെ. തോമസ്, സി.സി. ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.