SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.16 PM IST

വിദ്യാർത്ഥികൾക്ക് സിഗരറ്റ് വിൽപ്പന: മദ്ധ്യവയസ്കൻ അറസ്റ്റിൽ

d

അരീക്കോട് : പ്ലസ് ടു വിദ്യാർത്ഥികൾക്ക് സിഗരറ്റ് വിൽപ്പന നടത്തിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ. കൊഴക്കോട്ടൂർ പന്തലകത്ത് വീട്ടിൽ അബ്ദുൾ ഗഫൂറിനെയാണ് (59) അരീക്കോട് പൊലീസ് പത്തനാപുരത്ത് വച്ച് പിടികൂടിയത്. പത്തനാപുരത്ത് കട നടത്തുന്നയാളാണ് പ്രതി. സമീപ പഞ്ചായത്തുകളായ അരീക്കോട്, ഊർങ്ങാട്ടിരി, കീഴുപറമ്പ് എന്നിവിടങ്ങളിൽ നിരവധി സ്കൂളുകളാണ് സ്ഥിതി ചെയ്യുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെയുള്ള അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് ഇൻസ്പെക്ർ ലൈജു മോൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CIGARETTE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.