SignIn
Kerala Kaumudi Online
Thursday, 25 April 2024 2.29 PM IST

മഴയില്ലാതെ ജീവിതത്തിൽ മഴവില്ലുണ്ടാകില്ല; ലഹരി കേസ് വിവാദത്തിനു ശേഷം സമൂഹമാദ്ധ്യമത്തിൽ ആദ്യമായി അനന്യ പാണ്ഡെയുടെ പോസ്റ്റ്, വീഡിയോ കാണാം

ananya-pandey

മുംബയ്: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ആഢംബര കപ്പലിലെ വിവാദ ലഹരിമരുന്ന് കേസിൽ ചോദ്യം ചെയ്യാൻ എൻ സി ബി വിളിച്ചു വരുത്തിയതിനു ശേഷം സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകയായിരുന്നു അനന്യ പാണ്ഡെ. ഒടുവിൽ ആഴ്ചകൾക്കു ശേഷം താരപുത്രി തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്ക് വച്ചത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. കാറിൽ ഇരിക്കുന്ന അനന്യയുടെ ഒരു വീഡിയോ ആണ് പുതിയ പോസ്റ്റിൽ ഉള്ളത്. അനന്യയെ ആദ്യം കാണിച്ച ശേഷം കാറിന് പുറത്തുള്ള ഒരു മഴവില്ലിനെ വീഡിയോയിൽ കാണിക്കുന്നുണ്ട്. കുറച്ചെങ്കിലും മഴയില്ലാതെ ജീവിതത്തിൽ മഴവില്ലുണ്ടാകില്ലെന്നാണ് വീഡിയോയ്ക്ക് താഴെ അനന്യ കുറിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ അനന്യയുടെ അമ്മ ഉൾപ്പെടെ നിരവധി പേർ‌ കമന്റുകൾ രേഖപ്പെടുത്തി. കമന്റുകളിൽ ഭൂരിഭാഗവും താരത്തിനെ അനുകൂലിച്ചു കൊണ്ടുള്ളതാണെങ്കിലും ലഹരി മരുന്ന് കേസിനെയും എൻ സി ബിയേയും ഓർമിപ്പിക്കുന്ന കമന്റുകളും കുറവല്ല. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന അർത്ഥത്തിലാണ് അനന്യ പോസ്റ്റ് ഇട്ടിരിക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

A post shared by Ananya 💛💫 (@ananyapanday)

കഴിഞ്ഞ മാസം ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബയിലെ ഫ്ലാറ്റ് എൻ സി ബി സംഘം റെയ്ഡ് ചെയ്തിരുന്നു. തുടർന്ന് അനന്യയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്ത സംഘം താരത്തെ ചോദ്യം ചെയ്യുന്നതിനു വേണ്ടി എൻ സി ബി ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു. ഷാരൂഖ് ഖാന്റെ മക്കളായ ആര്യൻ ഖാന്റെയും സുഹാനയുടേയും ചെറുപ്പം മുതലുള്ല സുഹൃത്താണ് അനന്യ. ആര്യന് ഒന്നിലേറെ തവണ ലഹരി വസ്തുക്കൾ എത്തിച്ചു കൊടുക്കാൻ അനന്യ സഹായിച്ചിരുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANANYA PANDEY, ARYANKHAN, DRUGS CASE, NCB, MUMBAI, BOLLYWOOD, SHARUK KHAN, BANDRA, MOVIE, ACTRESS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.