തിരുവനന്തപുരം: തുലവാർഷം പകുതി പിന്നിടുമ്പോൾ കേരളത്തിൽ ഇതുവരെ പെയ്തത് റെക്കാഡ് മഴ. നവംബർ 15 വരെ കേരളത്തിൽ 833.8 മി.മി. മഴയാണ് പെയ്തത്. കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് തുലാവർഷമഴ 800 മി.മിൽ കൂടുതൽ കിട്ടിയത് ഇതിന് മുമ്പ് 1977ലും 2010ലുമാണ്. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് തുലാവർഷക്കാലമായി കണക്കാക്കുന്നത്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസത്തിനുള്ളിലാണ് ഇത്തവണ ഇത്ര കൂടുതൽ മഴ ലഭിച്ചത്. പസഫിക് സമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും എൽനിനോ, ലാനിനോ പ്രതിഭാസങ്ങളുടെ മാറ്റം വരും ദിവസങ്ങളിലും സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |