കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ ഇന്ന് ആരംഭിക്കും. കാലടി എസ്.എൻ.ഡി.പി. പബ്ലിക് ലൈബ്രറിയിൽ വൈകിട്ട് ആറിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് സെമിനാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സർവകലാശാല പ്രസ് പ്രസിദ്ധീകരിക്കുന്ന അജയ് എസ്. ശേഖർ എഡിറ്റ് ചെയ്ത 'ബുദ്ധിസവും കേരളവും' എന്ന പുസ്തകം വൈസ് ചാൻസലർ പ്രകാശനം ചെയ്യും. എഴുത്തുകാരിയും ഗവേഷകയുമായ ഡോ. ബീന കെ.ആർ. നയിക്കുന്ന 'ബുദ്ധദർശനവും കേരള കവിതയും' എന്ന സെമിനാർ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് ആറിന് സെമിനാർ. ഫോൺ 9895797798.