കൊച്ചി: കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ (ആശ്രിതർ അർഹരല്ല) നിന്ന് 2021-22 അദ്ധ്യയന വർഷത്തേക്ക് നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അംഗീകാരം സംബന്ധിച്ച രേഖകൾ ഹാജരാക്കണം. അപേക്ഷകൾ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ നിന്നും കള്ളു വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂണിയൻ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30. വിവരങ്ങൾക്ക്: 04842800581.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |