പഴയങ്ങാടി:അടുത്തില എൽ.പി സ്കൂളും, കർഷക സംഘം അടുത്തില വെസ്റ്റ് യൂണിറ്റും ഇ.എം.എസ് വായനശാലയും ചേർന്നൊരുക്കുന്ന വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമായി.സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികളാൽ വിഷരഹിത പച്ചക്കറി കൃഷി നടത്താണ് പദ്ധതി ലക്ഷ്യമിടുന്നത്. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി. ഷാജിർ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.പി. മനോജ്,ഏഴോം കൃഷി ഓഫീസർ സതീഷ് കുമാർ പി. ജനാർദ്ദനൻ, എം.വി.ശ്രീശൻ, എൻ.വി. രാമകൃഷ്ണൻ , എസ്.കെ.വിനേദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .വായനശാല സെക്രട്ടറി ഇ.വി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു എം. പ്രജീഷ് സ്വാഗതം പറഞ്ഞു. ഹെഡ് ടീച്ചർ വൽസല നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |