SignIn
Kerala Kaumudi Online
Friday, 19 April 2024 6.13 PM IST

ജലനിരപ്പ് ഇടുക്കിയിൽ കുറഞ്ഞു; മുല്ലപ്പെരിയാറിൽ കൂടി

d

ഇടുക്കി: ഇടുക്കി ജലസംഭരണിയിൽ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിൽ വെള്ളം കൂടി. മുല്ലപ്പെരിയാർ ഡാമിൽ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 140.55 അടിയാണ് ജലനിരപ്പ്. റൂൾലെവൽ പ്രകാരം 20 വരെ 141 അടിവരെയാണ് ഉയർത്താൻ അനുമതിയുള്ളത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ 8.8 മില്ലിമീറ്റർ മഴ പെയ്തിരുന്നു. സെക്കൻഡിൽ 2612 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻഡിൽ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇടുക്കി ഡാമിൽ അവസാനം വിവരം ലഭിക്കുമ്പോൾ 2398.08 അടിയാണ് ജലനിരപ്പ്. ​ജ​ല​നി​ര​പ്പ് ​കു​റ​യു​ന്ന​ ​സാ​ഹ​ച​ര്യ​ത്തിൽ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 9.45​ന് ചെ​റു​തോ​ണി​ ​ഡാമിന്റെ​ ​മൂ​ന്നാം​ ​ന​മ്പ​ർ​ ​ഷ​ട്ട​ർ​ ​അ​ട​ച്ചു. എ​ങ്കി​ലും​ ​അ​ണ​ക്കെ​ട്ടി​ൽ​ ​നി​ല​വി​ൽ​ ​റെ​ഡ് ​അ​ലേ​ർ​ട്ടാ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPPERIYAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.