ചാലക്കുടി: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷനായി ചുമതലയേറ്റ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക്്് ഗായത്രി ആശ്രമം, പേരാമ്പ്ര ഗുരു ചൈതന്യ മഠം, ഗുരു ധർമ്മ പ്രചരണ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ 19ന് സ്വീകരണം നൽകും. ജില്ലാ അതിർത്തിയായ കറുകുറ്റിയിൽ എത്തിച്ചേരുന്ന സ്വാമികളെ എതിരേൽക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഗായത്രി ആശ്രമത്തിലേക്ക് ആനയിക്കും. ആശ്രമത്തിൽ പൂർണ്ണകുംഭം നൽകിയാണ് സ്വീകരണം. ഇതര ശ്രീനാരായണ സംഘടനകൾ, വിവിധ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. ബ്രഹ്മചാരി ശിവൻ, നരേന്ദ്രൻ നെല്ലായി, ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ്്് പി.എം. വേലായുധൻ മാസ്റ്റർ, കേന്ദ്ര സമിതിയംഗം എ.കെ. ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |